Kerala

ജനരക്ഷായാത്ര നടത്തുന്നത് യുഡിഎഫ് ഭരണം മോശമാണെന്ന് സമ്മതിക്കുന്നതിന് തുല്യം : കോടിയേരി

തിരുവനന്തരപുരം : ജനരക്ഷായാത്ര നടത്തുന്നത് യുഡിഎഫ് ഭരണം മോശമാണെന്ന് സമ്മതിക്കുന്നതിനു തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎമ്മിനെതിരെ രംഗത്തു വന്ന കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്് മറുപടി പറയുകയായിരുന്നു കോടിയേരി.

കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കണമെന്നാമ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കാനാണു സുധീരന്‍ യാത്ര നടത്തുന്നത്. ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതു നല്ലതാണ്. ഭരണത്തുടര്‍ച്ച കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

ജെ.ഡി.യുവും ആര്‍എസ്പിയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല. ആര്‍എസ്പി ഇപ്പോഴും ശത്രുപക്ഷത്താണെന്നും വീരേന്ദ്ര കുമാര്‍ ശത്രുപക്ഷത്തെ ബന്ധുവാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് പലപ്പോഴും ആര്‍എസുഎസുമായി കൂട്ടുകൂടിയിട്ടുണ്ട്. 1991 ല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു. അന്നു പുതുപ്പള്ളിയിലെ ആര്‍എസ്എസുകാര്‍ ഉമ്മന്‍ചാണ്ടിയ്ക്കാണ് വോട്ട് ചെയ്തത്. ആര്‍.എസ്.എസ് വോട്ട് വാങ്ങിച്ചിട്ടില്ല എന്ന് പറയാന് ഉമ്മന് ചാണ്ടിക്കു െൈധര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button