അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ ഭാര്യാഭർതാക്കന്മാരുമായ ജെനീലിയയും റിതേഷ് ദേശ്മുഖും ബോളിവുഡിൽ പതിമൂന്നു വർഷം തികയ്ക്കുകയാണ് ഇന്ന്
തന്റെ റ്റ്വിറ്ററിൽ തന്റെ ആദ്യചിത്രത്തിന്റെ പോസ്റ്റർ ഷെയര്‍ ചെയ്ത് കൊണ്ട് ഋതേഷ് ദേശ്മുഖ് ഇങ്ങനെ ട്വീററ് ചെയ്തു
ഇന്ന് തുജേ മേരി കസം എന്ന എന്‍റെ ആദ്യചിത്രം പതിമൂന്നു വര്‍ഷം തികയ്ക്കുകയാണ് ഒപ്പം ഞാനും എന്‍റെ ഭാര്യ ജനീലിയയും ഈ മഹത്തായ സിനിമാ കുടുംബത്തിലെ അംഗങ്ങളായിട്ട് ഇന്ന് പതിമൂന്നു വര്‍ഷം തികയുകയാണ്
ഒപ്പം ജെനീലിയ ട്വീറ്റ് ചെയ്തത് വളരെ രസകരമായാണ് ഒരിക്കലും ഞാൻ ചിന്തിച്ചിരുന്നില്ല എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് എന്റെ വെഡ്ഡിംഗ് ആൽബം ആവുമെന്ന്
ഹിന്ദി സിനിമയിലൂടെ വന്ന് തമിഴിലും തെലുങ്കിലും പ്രശസ്തയായ നടി ജനീലിയ ഋതേഷ് ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു മുന്മന്ത്രി വിലാസ്റാവു ദെഷ്മുഖിന്റെ മകനാണ് ഋതേഷ് ദേശ്മുഖ്
ജനീലിയ ഋതേഷ് ജോഡികൾ ഒന്നിച്ച സിനിമകളാണ് തുജേ മേരി കസം തേരെ നാൽ ലവ് ഹോഗയാ മസ്തി എന്നീ മൂന്നു ചിത്രങ്ങൾ
ഒരേ സിനിമയിൽ തുടങ്ങി ഒരേ ദിവസം സിനിമയിലെ വാർഷികം ആഘോഷിക്കുക അതും ദമ്പതികളായി എന്നത് അവിചാരിതമായ് കിട്ടിയ ഭാഗ്യങ്ങളിൽ ഒന്നാണ് എന്നും ഇവര്‍ പറഞ്ഞു
Post Your Comments