ജയ്സാല്‍മീര്‍ (രാജസ്ഥാന്‍): ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ വഴി സൈനികരുടെ ഫോണ്‍ നമ്പരുകള്‍ ചോര്‍ത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഓഫിസര്‍മാരുടെയും ജവാന്മാരുടെയും ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ വഴി ശേഖരിക്കാനാണ് ഐഎസ്‌ഐയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റ് കോളുകള്‍ വഴി നമ്പറുകള്‍ ശേഖരിക്കാനാണ് ഐ.എസ്.ഐ ശ്രമം. രാജസ്ഥാനിലെ ബി.എസ്.എന്‍.എല്‍ ഓഫീസുകളില്‍ ഇത്തരത്തിലുള്ള ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനും ഡിസംബറിനുമിടയ്ക്കായിരുന്നു ഫോണ്‍കോള്‍ ലഭിച്ചത്.
ഇക്കാര്യം രാജസ്ഥാന്‍ പോലീസ് സൈന്യത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പരിശോധന നടത്താതെ ആര്‍ക്കും ഫോണ്‍ നമ്പര്‍ കൈമാറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം പ്രതിരോധ സേനാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
പൊഖ്‌റാന്‍ സബ്ഡിവിഷനില്‍ പുതിയ ഫോണ്‍ നമ്പര്‍ അനുവദിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ തേടി ഫോണ്‍ വിളികള്‍ എത്തിയത്. ഇന്റര്‍നെറ്റില്‍ നിന്ന് വന്ന വിളികള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് പിന്നീട് കണ്ടെത്തുകയായായിരുന്നുവെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറഞ്ഞു.
അതിര്‍ത്തികളിലെ സൈനിക താവളങ്ങളിലേക്കും സൈനികരുടെ വീട്ടിലേക്കും ലഭിക്കുന്ന ISI sought to fish out defence phone numbers from BSNL employees, Pakistan, Military, Rajastan, ഇത്തരം ഫോണ്‍ വിളികള്‍ ആശങ്കാജനകമാണെന്ന് പ്രതിരോധ വക്താവ് ലഫ്.കേണല്‍ മനീഷ് ഓജ പറഞ്ഞു. അതുകൊണ്ടുതന്നെ സേനാംഗങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും സ്വകാര്യവിവരങ്ങള്‍ പോലും പുറത്തുവിടാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്പി രാജീവ് പാച്ചര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈന്യത്തിനും, വ്യോമസേനയ്ക്കും, ബി.എസ്.എഫിനും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments