പത്താന്‍ക്കോട്ട്: പത്താന്‍ക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷി ഹവീല്‍ദാര്‍ ജഗദീഷ് തീവ്രവാദികളെ നേരിട്ടത് അവരുടെ ആയുധം തട്ടിയെടുത്ത്. ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സിലെ പാചകക്കാരനായിരുന്ന ജഗദീഷ് ചന്ദ് തീവ്രവാദികള്‍ പഠാന്‍കോട്ട് വ്യോമതാവളത്തില്‍ കടന്നുകയറിയപ്പോള്‍ അടുക്കളയിലായിരുന്നു .
ആക്രമണ വിവരം അറിഞ്ഞ ഹവീല്‍ദാര്‍ ജഗദീഷ് തീവ്രവാദികളില്‍ ഒരാളെക്കീഴ്‌പ്പെടുത്തി അയാളുടെ ആയുധം തട്ടിയെടുത്ത് ശത്രുക്കള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിനിടെ തീവ്രവാദികളില്‍ ഒരാള്‍ ഹവീല്‍ദാര്‍ ജഗദീഷ് സിംഗിനു നേരെ നിറയൊഴിച്ചു.
ഹിമാചല്‍ പ്രദേശിലെ ചമ്പ സ്വദേശിയാണ് ജഗദീഷ് ചന്ദ്. ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനും അടങ്ങിയ കുടുംബത്തില്‍ നിന്നും ഒരു ദിവസം മുന്‍പ് മാത്രമാണ് അദ്ദേഹം തിരിച്ചെത്തിയത്.
Post Your Comments