India

വിദേശികളുടെ ക്ഷേത്രദര്‍ശനം ജീന്‍സിനു മുകളില്‍ മുണ്ടുടുത്തുകൊണ്ട്

ചെന്നൈ : മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം മാനിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനിടെ തമിഴ്‌നാട്ടിലെത്തിയ വിദേശിസംഘം ജീന്‍സിനു മേല്‍ മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം നടത്തി. ജീന്‍സ്, ലെഗ്ഗിന്‍സ് എന്നിവ ധരിച്ചുള്ള ക്ഷേത്രദര്‍ശനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി അറിഞ്ഞ സംഘം ക്ഷേത്ര ദര്‍ശനമെന്ന ആഗ്രഹത്തില്‍ നിന്നും പിന്മാറാതെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി. സംഘം ക്ഷേത്രത്തില്‍ പ്രവേശിച്ചത് പുതിയ മുണ്ട് വാങ്ങി ജീന്‍സിന് മുകളില്‍ ധരിച്ചുകൊണ്ടാണ്.

ജനുവരി ഒന്നു മുതലാണ് തമിഴ്‌നാട്ടില്‍ ഷര്‍ട്ട്, ജീന്‍സ്,ലെഗ്ഗിന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നത്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവര്‍ ഇതേതുടര്‍ന്ന് അതിനു മുകളില്‍ മുണ്ട് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചുകൊണ്ടിരിയ്ക്കുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഉത്തരവിന് ശേഷം കുറവുണ്ടായിട്ടുണ്ട്.

shortlink

Post Your Comments


Back to top button