ചെന്നൈ : ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ തീപിടിത്തം. ഒരു രോഗി മരിച്ചു. വെന്റിലേറ്ററിലായിരുന്ന വില്ലുപുരം സ്വദേശി പാണ്ടിരംഗന്‍ എന്നയാളാണു മരിച്ചത്.
ക്ഷയവും പ്രമേഹവും ബാധിച്ച് ചികിത്സയിലായിരുന്നു പാണ്ടിരംഗന്‍. അത്യാഹിത വിഭാഗത്തിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്നു രോഗികളെ ഇവിടെ നിന്നും മാറ്റി. ആശുപത്രിയിലേക്കുള്ള പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചതും രോഗികളെ യഥാസമയം മാറ്റിയതും വലിയ ദുരന്തം ഒഴിവായി.
Post Your Comments