India

രാജ്യത്തിനായി ജീവത്യാഗം ചെയ്ത മലയാളി കമാന്‍ഡോയെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി : പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികനായ നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കോടൂര്‍ സ്വദേശി അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേവായൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.

അങ്ങനെ ഒരു ശല്യം കുറഞ്ഞ് കിട്ടി, ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലിയും പൈസയും എന്നാണ് പോസ്റ്റിലുള്ളത്. ”സാധാരണക്കാരന്‍ ഒന്നുമില്ല, ഒരു നാറിയ ഇന്ത്യന്‍ ജനാധിപത്യം. എങ്ങനെയാണ് തീവ്രവാദം ഉണ്ടാകുന്നതെന്ന് നിങ്ങള്‍ ആലോചിട്ടുണ്ടോ. ആരും തീവ്രവാദി ആകുന്നില്ല”- എന്നിങ്ങനെയാണ് പോസ്റ്റിലെ പരാമര്‍ശങ്ങള്‍. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

സൈനികന്റെ രക്തസാക്ഷിത്വത്തില്‍ ആഹ്ലാദിക്കുന്നവര്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അനുകൂലിക്കുകയാണ് ചെയ്യുന്നത് എന്ന തരത്തിലുള്ള കമന്റുകളാണ് ഇതിന് മറുപടിയായി വന്ന കമന്റുകള്‍ ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button