ബംഗളൂരു: ഭര്‍തൃ പിതാവിനെയും അമ്മയെയും അവിഹിത ബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. മരുമകളായ ദുര്‍ഗയാണ് കാഡുഗൊഡി സ്വദേശിയായ കണ്ണന് (70) ഭാര്യ മനോരമ (65) എന്നിവരെ ഇന്നലെ കൊലപ്പെടുത്തിയത്. ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം നടന്നത് ബംഗളൂരുവിലാണ്.
കണ്ണന്റെയും മനോരമയുടെയും മകനായ മണികണ്ഠന്റെ ഭാര്യയാണ് ദുര്‍ഗ. ദുര്‍ഗയ്ക്ക് പ്രദേശവാസിയായ ഓഞ്ചി എന്ന യുവാവുമായാണ് അവിഹിത ബന്ധം ഉണ്ടായിരുന്നത്. മണികണ്ഠന്റെ വീട്ടില്‍ ഇന്നലെ ഓഞ്ചി വരുകയും കണ്ണനും മനോരമയും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ദുര്‍ഗയും കാമുകനും ചേര്‍ന്ന് ഇവരെ രണ്ടു പേരെയും കൊലപ്പെടുത്തിയത്. മണികണ്ഠനെയും കൊലപാതകികള്‍ ആക്രമിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മണികണ്ഠന് ഇപ്പോള്‍ ചികില്‍സയിലാണ്. പോലീസ് ദുര്‍ഗയെയും കാമുകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments