തൊടുപുഴ: തൊടുപുഴയില്‍ സിപിഎം നേതാവിന്റെ വീടുനു നേരെ ആക്രമണമുണ്ടായി. ലോക്കല്‍ സെക്രട്ടറിയും നടന്‍ ആസിഫ് അലിയുടെ പിതാവുമായ ഷൗക്കത്ത് അലിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ലീഗാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലകള്‍ തകരുകയും വീടിന്റെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
Post Your Comments