തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ അന്തിമവാദം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം 15 ഓടെ കേസില്‍ വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 ല്‍ അധികം ദിവസമെടുത്താണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. സാക്ഷിവിസ്താരത്തിന്റെ ആദ്യ ദിവസം ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയിരുന്നു എന്നാല്‍ പിന്നീട് പ്രോസിക്യൂഷന് അനുകൂലമായി മൊഴി തിരുത്തുകയും ചെയ്തു. പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യ അമലും കൂറുമാറിയിരുന്നു. എന്നാല്‍ പ്രതിഭാഗം സാക്ഷിപ്പട്ടികയിലുള്ള ചിലര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കിയത് കേസില്‍ പ്രോസിക്യൂഷന് നേട്ടമായി
111 പേരുള്ള പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ 22 പേരെയും പ്രതിഭാഗം സാക്ഷിപ്പട്ടികയിലെ 25ല്‍ 4 പേരെയുമാണ് കോടതിയില്‍വിസ്തരിച്ചത്. മാധ്യമ പ്രവര്‍ത്തകരെ സാക്ഷികളാക്കണമെന്ന നിസാമിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്തിമ വാദം ഇന്നും നാളെയുമായി പൂര്‍ത്തിയാക്കി ഈ മാസം 15ഓടെ വിധി പറയാനാകുമെന്നാണ് കരുതുന്നത്.
Post Your Comments