മുംബൈ: പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന പരാതിയുമായി ടെലിവിഷന്‍ താരം. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയയായ പ്രത്യുഷ ബാനര്‍ജിയാണ് മുംബൈ കന്ദിവാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് കന്ദിവാലിയിലെ വസതിയില്‍ പൊലീസ് വേഷത്തിലുള്ള മൂന്നു പേരടക്കം എട്ടു പേർ തന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമിച്ചതായാണ് പരാതി.
തന്റെ സുഹൃത്തും നടനുമായ രാഹുല്‍ രാജ് സിംഗിനെ അന്വേഷിച്ചാണ് സംഘം എത്തിയത്. രാഹുല്‍ വീട്ടില്‍ ഇല്ല എന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ സംഘം വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറി തന്നെ അക്രമിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു. പരാതി നൽകാനെത്തിയപ്പോൾ പരാതി സ്വീകരിക്കുന്നതിനൊ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനൊ ആദ്യം പൊലീസ് തയാറായില്ലെന്നും നടി ആരോപിച്ചു.ഇന്ന് സ്ഥലം ഡിസിപിയെ കണ്ട് പരാതി നൽകുമെന്നും നടി അറിയിച്ചു.
സുഹൃത്ത് എടുത്ത കാർ ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലായിരുന്നു അതിക്രമെന്നാണ് അറിയുന്നത്.
Post Your Comments