Kerala

അടൂരില്‍ പെണ്‍വാണിഭത്തിന് പിടിയിലായ സഹോദരിമാര്‍ പ്രവാസികളുടെ ഭാര്യമാര്‍

അടൂര്‍: അടൂരിനടുത്ത് പഴകുളം പതിനൊന്നാം മൈലില്‍ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെ പിടിലായ സഹോദരിമാരായ സിനിയുടെയും സൗമ്യയുടെയും ഭര്‍ത്താക്കന്മാര്‍ വിദേശത്ത്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് അടൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കേന്ദ്രം നടത്തിപ്പുകാരി ആലപ്പുഴ ജില്ലയിലെ ചുനക്കര സ്വദേശി സുകുമാരി (39), അടൂര്‍ കണ്ണംകോട് സ്വദേശി സൗമി (28), സഹോദരി സിനി (26) താമരക്കുളം പാലമുക്ക് പാലവിള കിഴക്കേതില്‍ ഷാജി (44), പത്തനാപുരം പിടവൂര്‍ വടക്കേതില്‍ അജയകുമാര്‍ (42) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള സൗമ്യയും സിനിയും സാമ്പത്തികാടിത്തറയുള്ള കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. തരക്കേടില്ലാത്ത കുടുംബത്തിലെ അംഗങ്ങളായിട്ടും സിനിയും സൗമ്യയും ദുര്‍നടപ്പുകാരായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലായ ഇവരുടെ വീട്ടിലും അസമയത്ത് പലരും വന്ന് പോകാറുണ്ടായിരുന്നുവെന്നും അയല്‍വാസികളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് നിഗമനം.

മൂന്നുമാസം മുമ്പാണ് സുകുമാരി പതിനൊന്നാം മൈലില്‍ വീട് വാടകയ്ക്കെടുത്തത്. അന്നുമുതല്‍ അപരിചിതരായ സ്ത്രീകളും പുരുഷന്‍മാരും വീട്ടില്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പരാതികളെ തുടര്‍ന്ന് പോലീസ് നിരീക്ഷണം നടത്തിയിരുന്നു. സംഘത്തില്‍ നിന്നു ഏഴ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇവയിലെ നമ്പരുകള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇടപാടുകാരെ കുടുക്കാന്‍ ഇതു സഹായകമാകുമെന്നു കരുതുന്നു. പിടിയിലായ അജയകുമാറിന്റെ പക്കല്‍ നിന്ന് 10000രൂപയും ഷാജിയില്‍ നിന്ന് 7000രൂപയും പിടിച്ചെടുത്തു. നടത്തിപ്പുകാരിയായ സുകുമാരിയെക്കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button