ബഹിരാകാശത്ത് നിന്നും നോക്കുമ്പോഴുള്ള ദക്ഷിണേന്ത്യയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പുറത്ത്. ബഹിരാകാശ ശാത്രജ്ഞന്‍ സ്‌കോട്ട് കെല്ലിയാണ് ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്.
അന്താരാഷ്ട്ര ബഹിരാകാശനിലയം ദക്ഷിണേന്ത്യക്ക് മുകളിലൂടെ കടന്നുപോയപ്പോഴെടുത്തവയാണീ ചിത്രങ്ങള്‍. കുന്നുകളും മലകളും നിറഞ്ഞതാണ് ആദ്യത്തേത്.
രണ്ടാമത്തെ ചിത്രമാകട്ടെ മണലും പച്ചപ്പും നിറഞ്ഞതും.
രാമേശ്വരവും ശ്രീലങ്കയുടെ വടക്കന്‍ ഭാഗവും രാമസേതു വ്യക്തമായതുമായ ചിത്രമാണ് മൂന്നാമത്തേത്.
Post Your Comments