കുമ്പള: യോഗാഭ്യാസം, ധ്യാനം എന്നിവ കൊണ്ടൊന്നും സി.പി.എം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസും സിപിഎമ്മും തമ്മില്‍ ചര്‍ച്ച നടത്തുന്നത് നല്ലതാണ്. ദിശാബോധം നഷ്ടപ്പെട്ട സി.പി.എം യു.ഡി.എഫ് ഘടകകക്ഷികളെ മാടിവിളിക്കുകയാണ്. ഒരു കക്ഷിയും യു.ഡി.എഫ് വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments