തൃശ്ശൂര്‍: തൃശ്ശൂര്‍ പഴുവില്‍ കരാഞ്ചിറ പാലത്തിന് സമീപം പുഴയില്‍ പ്രവാസി മലയാളിയുടെ ഭാര്യേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഏങ്ങണ്ടിയൂര്‍ പള്ളിത്താഴത്ത് സജീവന്റെ ഭാര്യ സന്ധ്യ(30), മകന്‍ അഭിനവ്(7) എന്നിവരാണ് മരിച്ചത്. സജീവന്‍ കുവൈത്തിലാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മകനെ ഹോമിയോ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇവര്‍. പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഒന്നരമാസമായി സന്ധ്യ കാട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വൈകിട്ട് മൂന്നരയോടെ പുഴയില്‍ കുളിക്കാനിറങ്ങിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. കുവൈത്തില്‍ നിന്നും സജീവന്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം.
Post Your Comments