ബന്‍ബാസ/ ഉത്തരാഖണ്ഡ്: 27 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്ന് രാവിലെ ആറ് മണിക്ക് നേപ്പാളിലെ കാഞ്ചന്‍പൂരിലെത്തി.
നേപ്പാളിലെത്തി വൈകിട്ട് ആറിന് തിരിച്ച് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന വിധത്തിലാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് ബസ് കടന്നുപോകുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബന്‍ബാസ വഴി ഡല്‍ഹിയിലെ ആനന്ദ്‌വിഹാറിലേക്കും തിരിച്ചുമാണ് ബസോടുക. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം തിങ്കളാഴ്ച മുതലാണ് ദിവസേനയുള്ള സര്‍വ്വീസ് ആരംഭിച്ചതെന്ന് ശാര്‍ദ ബറേഷ് അന്തര്‍ദ്ദേശീയ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ബി.എം.ഉപ്‌രതി അറിയിച്ചു.
ഇരുരാജ്യങ്ങളുടേയും വ്യാപാര-സഞ്ചാര മാര്‍ഗ കരാര്‍ പ്രകാരമായിരുന്നു 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്.
Post Your Comments