Gulf

തൊഴിലുടമയെ കൊന്ന് രാജ്യം വിട്ട അഞ്ച് പേര്‍ക്ക് ഖത്തറില്‍ വധശിക്ഷ

ദോഹ: തൊഴിലുടമയെ കൊന്ന് രാജ്യം വിട്ട കോസില്‍ അഞ്ച് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ റെബോന്‍ ഖാന്‍, ദീന്‍ ഇസ്ലാം അസീസ് അല്‍ റഹ്മാന്‍, മുഹമ്മദ് റാഷിദ് മുഹമ്മദ്, മുഹമ്മദ് റുസൈല്‍, നേപ്പാള്‍ സ്വദേശിയായ സഹ്താജ് ഷേഖ് എന്നിവര്‍ക്കെതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവം. ഇവരെ വെടിവച്ചു കൊല്ലാനാണ് ഉത്തരവായിരിക്കുന്നത്. 2014 ജനുവരി 9 ന് രാവിലെയായിരുന്നു ലംഭവം. കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഷണം, വ്യാജരേഖ ചമയ്ക്കല്‍ മുതലായവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. 2015 ഡിസംബര്‍ 31-നായിരുന്നു വിധി പ്രഖ്യാപിച്ചത്.

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ച് മറ്റ് തൊഴിലാളികളെയെല്ലാം ബാത്ത് റൂമില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചതെന്ന് കോടതി വിധിയില്‍ പറയുന്നു. മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ആളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയറിഞ്ഞ് അന്വേഷിക്കാനെത്തിയ സഹോദരനാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടത്.

shortlink

Post Your Comments


Back to top button