India

പത്താന്‍കോട്ട് ഭീകരാക്രമണം: കേന്ദ്രസര്‍ക്കാര്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം തള്ളി

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന യൂണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

2002-ല്‍ പാകിസ്ഥാന്‍ നിരോധിച്ച ഭീകരസംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. 1999-ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ വിട്ടയച്ച ഭീകരന്‍ മൗലാനാ മസൂദ് അസറാണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. അന്ന് മുതല്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായ സയ്യിദ് സലാഹുദ്ദീന്‍ തന്നെയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനും നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button