പാറ്റ്‌ന: ബീഹാര്‍ സംസ്ഥാന മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ ആസ്തി 58.97ലക്ഷം രൂപയാണ്. നിതീഷ് കുമാറിന്റെ ആസ്തി 58 ലക്ഷം കടന്നത് കഴിഞ്ഞ വര്‍ഷം 11.32 ലക്ഷം രൂപയുടെ ഒരു ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ സ്വന്തമാക്കിയതോടു കൂടിയാണ്. 29 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ കാറും 15 ലക്ഷം രൂപ വില മതിക്കുന്ന മോട്ടോര്‍ സൈക്കിളും ഉണ്ടെന്നു ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മന്ത്രിസാഭാംഗവുമായ തേജി പ്രതാപ് പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു.
തനിക്കു സ്വന്തമായി ആറ് പശുക്കളും രണ്ട് കാളകളും 58 ലക്ഷം രൂപയ്ക്കു പുറമേ ഉണ്ടെന്ന വിവരവും നിതീഷ് പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം കൈയ്യില്‍ പണമിനത്തില്‍ 40,566 രൂപയും മകനായ നിശാന്തിന്റെ കൈയ്യില്‍ കൈയ്യില്‍ 7,034 രൂപയുമുണ്ട്. മകന്റെ ബാങ്ക് ബാലന്‍സ് 2.14 കോടിയാണ്. മുഖ്യമന്ത്രിയുടെ പേരില്‍ ഭൂമിയില്ല. എന്നാല്‍ സ്വന്തം പേരില്‍ ഒരു ഫ്‌ളാറ്റ് ദില്ലിയിലുണ്ട്. ഇതിനു പുറമേ നിതീഷിന്റെ പേരിലുള്ളത് 2003 മോഡല്‍ ഹ്യൂണ്ടായി സാന്‍ട്രോ കാര്‍, 20 ഗ്രാം സ്വര്‍ണ്ണ മോതിരം, വെള്ളി മോതിരം, ഒരു പഴയ ടിവി, ഒരു ബൈസൈക്കില്‍ എന്നിവയാണെന്ന്് വെബ്‌സൈറ്റ് വെളിപ്പെടുത്തി. 2011 ല്‍ ബീഹാര്‍ സര്‍ക്കാര്‍ ഭരണത്തിലുള്ള മന്ത്രിമാരുടെ സാമ്പത്തിക വിവരങ്ങള്‍ പൊതുജനങ്ങളിലേക്കു കൂടി എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു. പതിവുതെറ്റാതെ ഈ വര്‍ഷവും മന്ത്രിമാരുടെ സ്വത്തുവിവരം പുറത്തുവിട്ടത് ഇതിനെത്തുടര്‍ന്നാണ്. ബീഹാര്‍ മന്ത്രിസഭയിലെ 27 മന്ത്രിമാരുടെയും സ്വത്തുവിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ്.
Post Your Comments