Kerala

പെണ്‍വാണിഭ സംഘം പിടിയില്‍

അടൂര്‍: പത്തനംതിട്ട അടൂരില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍. അടൂര്‍ പതിനൊന്നാം മൈലില്‍ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. അടൂര്‍ ചുനക്കര സ്വദേശി സുകുമാരി, പഴകുളം സ്വദേശി ഷാജി, പത്തനാപുരം സ്വദേശി അജയകുമാര്‍, പഴകുളം സ്വദേശികളായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. 28ഉം 26ഉും വയസുള്ള ഇവര്‍ സഹോദരിമാരാണ്.

നാല് മാസം മുന്‍പാണ്‌ സുകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ വീട് വടകയ്ക്കെടുത്തത്. അസമയത്ത് ഇവിടെ നിരവധി വാഹനങ്ങളും ആളുകളും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ സി.ഐ.എം.ജി. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. പിടിയിലായവരില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും 25000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button