ഗോരഖ്പൂര്‍: സാത്താന്‍ നന്നായാലും പാകിസ്ഥാന്‍ നന്നാവാന്‍ സാധ്യതയില്ലെന്ന് ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ്. സമാധാനത്തിന് വേണ്ടി ഇന്ത്യ എത്ര ശ്രമിച്ചാലും സമാധാനം ഉണ്ടാകാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്താന്‍കോട്ട് ഭീകരാക്രമണത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. പാകിസ്ഥാനില്‍ എല്ലാക്കാര്യവും തീരുമാനിക്കുന്നത് സൈന്യവും ഐ.എസ്.ഐയുമാണ്. ജനപ്രതിനിധികളല്ല. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ നിഴല്‍ യുദ്ധം നിര്‍ത്താന്‍ പോകുന്നില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും സജ്ജമാണെന്ന സന്ദേശമാണ് പാക് സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments