Kerala

പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും

പത്താന്‍ക്കോട്ട് : പഞ്ചാബിലെ പത്താന്‍ക്കോട്ട്  നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും. കഴിഞ്ഞദിവസം ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഐഎസ്‌ഐയ്ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലണ് ഭീകരാക്രമണം നടന്നതെന്നാണ് സൂചന. വ്യോമസേനാ ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ വ്യോമസേനാ താവളങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ രഞ്ജിത്ത് ചോര്‍ത്തി നല്‍കിയിരുന്നതായും. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ ആക്രമണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ വെച്ച്

 രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വ്യോമസേനാ താവളം ആക്രമിച്ചത് എന്നതും സംശയം ജനിപ്പിക്കുന്നു. രഞ്ജിത്ത് അറസ്റ്റിലായേക്കുമെന്ന സൂചന ലഭിച്ചയുടന്‍ വ്യോമത്താവളം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടതാകാമെന്നാണ് സൂചന. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍  രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button