ആന്ധ്ര : നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാണ് ഇന്നലെ മെട്രോവണ്ടി കേരളത്തിന് കൈമാറിയത്. കാത്തിരിപ്പ് നീണ്ടെങ്കിലും കേരളത്തിന് ലഭിച്ചത് ഏറ്റവും മികച്ച മെട്രോ വണ്ടിയാണ്. ലഖ്‌നൗ മെട്രോയ്ക്ക് കൊടുക്കാനിരുന്നതിനേക്കാള്‍ വന്‍ വിലക്കുറവിലാണ് കേരളത്തിന് മെട്രോ കിട്ടിയത്.
കമ്പനി നിര്‍മിച്ചു നല്‍കുന്ന കോച്ചുകള്‍ വാങ്ങിക്കുന്ന പതിവില്‍ നിന്ന് വിഭിന്നമായി കെഎംആര്‍എല്‍ അവതരിപ്പിച്ച ആവശ്യങ്ങള്‍ക്കനുസരിച്ചാണ് കോച്ചുകള്‍ നിര്‍മിച്ച് നല്‍കിയത്. കേരളത്തിന്റെ പ്രകൃതിഭംഗി ദൃശ്യമാക്കുന്ന ചിത്രങ്ങളോടുകൂടിയ മെട്രോയുടെ കോച്ച് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ അല്‍സ്റ്റോമിനെ മെട്രോമാന്‍ ഇ ശ്രീധരന്‍ അഭിനന്ദിച്ചു. കേരളത്തിന് സുപ്രധാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക മികവിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും മെട്രോയില്‍ ഒരുക്കിയിട്ടുണ്ട്. 136 സീറ്റുകളാണുള്ളത്. ഇതില്‍ പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് മുന്‍ഗണനയുമുണ്ട്. ഗര്‍ഭിണികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കോച്ചുകളില്‍ കുഷ്യനോടെ നാല് സീറ്റുവീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍, ലാപ്‌ടോപ്പ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. വൈഫൈയും ഏര്‍പ്പെടുത്താന്‍ സാധിക്കും. ആറ് എല്‍ഇഡി സക്രീനുകളുണ്ട്. ഇത് വിവരങ്ങള്‍ നല്‍കാനും പരസ്യത്തിനും വിനോദത്തിനും ഉപയോഗിക്കും.
ആന്ധ്രാപ്രദേശില്‍ നിന്ന് റോഡുമാര്‍ഗം മുട്ടം യാഡിലേക്കാണ് കോച്ചുകള്‍ എത്തിച്ചത്. മുട്ടം മെട്രോ യാഡില്‍ എത്തിക്കുന്ന കോച്ചുകള്‍ ഇന്‍സ്‌പെക്ഷന്‍ ബേയില്‍ ഇറക്കി കൂട്ടിയോജിപ്പിക്കും. 23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. 23നു നടക്കുന്ന പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫഌഗ് ഓഫ് ചെയ്യും.
Post Your Comments