തിരുവനന്തപുരം: തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാര തുക വൃക്കരോഗിയായ മലയാളി കുട്ടിക്ക് നല്‍കി അഫ്ഗാന്‍ ഫുട്‌ബോള്‍ നായകന്‍ ഫൈസല്‍ ഷെയിസ്‌തെ മാതൃകയായി. പുരസ്‌കാര തുകയ്‌ക്കൊപ്പം കയ്യില്‍ നിന്ന് പതിനായിരെ രൂപ കൂടിയെടുത്ത് 15,000 രൂപയാണ് അദ്ദേഹം കൂട്ടിയുടെ ചികില്‍സാ സഹായമായി നല്‍കിയത്.
യുദ്ധത്തില്‍ തകര്‍ന്ന ഒരു രാജ്യത്തിന്റെ പ്രതിനിധി കൂടിയായ ഫൈസല്‍ ചെയ്ത ഈ കാരുണ്യ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചു. ഇന്ത്യക്കെതിരെ മല്‍സരിക്കുന്ന അഫ്ഗാന്‍ ടീമിന്റെ നായകനാണ് ഫൈസല്‍. എസ്.എ.ടി ആശുപത്രിയിലുള്ള കുട്ടിക്ക് പത്ത് ലക്ഷത്തോളം രൂപ ചികില്‍സയ്ക്കായി വേണ്ടി വരുമെന്നാണ് വിവരം.
Post Your Comments