Kerala

ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎമ്മിന്റെ യോഗാ പ്രദര്‍ശനം

കണ്ണൂര്‍; ശ്രീകൃഷ്ണജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎം നാളെ കണ്ണൂരില്‍ യോഗപ്രദര്‍ശനം നടത്തുന്നു. മാനവ ഏകതാമിഷന്‍ ആചാര്യന്‍ ശ്രീ എമ്മിനെയാണ് യോഗപ്രദര്‍ശനത്തിന് മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. നല്ല മാറ്റത്തിന്റെ സൂചനയായായാണ് സിപിഎം യോഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ശ്രീ എം പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കണ്ണൂരില്‍ സംസ്ഥാന തലത്തിലുള്ള യോഗ പ്രദര്‍ശനമാണ്.

ആയിരം പേരെ സംഘടിപ്പിച്ച് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പാര്‍ട്ടി യോഗ പ്രദര്‍ശനം നടത്തുന്നത് മെച്ചപ്പെട്ട ശരീരം, മെച്ചപ്പെട്ട മനസ് എന്ന സന്ദേശമുയര്‍ത്തിയാണ്. ശ്രീ എമ്മിനെ തന്നെയാണ് യോഗയെ കുറിച്ചും വേദാന്തത്തെ കുറിച്ചുമൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നവരോട് സംസാരിക്കാന്‍ പാര്‍ട്ടി ക്ഷണിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ക്ഷണം ശ്രീ എമ്മിന് കിട്ടുന്നത് കശ്മീരിലേക്ക് പദയാത്ര നയിക്കുന്നതിനിടെയാണ്. അദ്ദേഹം കണ്ണൂരിലേക്ക് എത്തുന്നത് പദയാത്ര താല്‍ക്കാലികമായി അലഹബാദില്‍ നിര്‍ത്തി വച്ച ശേഷമാണ്. നേരത്തെ ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയുമൊക്കെ സിപിഎം ആചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി അയ്യപ്പഭക്ത സേവക്കായും സമയം കണ്ടെത്തിയിരുന്നു. യോഗയെ പിന്തുണച്ച് പാര്‍ട്ടി ഇപ്പോള്‍ രംഗത്ത് വന്നിരിയ്ക്കുന്നത് കഴിഞ്ഞ വര്‍ഷം നടന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണെന്നുള്ളതും ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button