പഞ്ചാബ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. വ്യോമസേനാ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സംഘത്തില്‍ ഏഴോളം പേരുണ്ടായിരുന്നതായാണ് സൂചന. പുതുവര്‍ഷ ദിനത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഭീകരാക്രമണം സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു.
പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ആറുമണിക്കൂര്‍ നീണ്ടു നിന്നു. ഒരു എസ്പിയുടെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ പ്രദേശത്തേക്ക് എത്തിയത്. മിഗ് 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആക്രമണം ഉണ്ടായത്. ഈ മേഖല സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സുരക്ഷയ്ക്കായി എന്‍എസ്ജി കമാന്‍ഡോയുടെ സഹായം തേടി.
Post Your Comments