Kerala

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വത്യാസമാണ് രാജിക്കു കാരണം.

സൗത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു സോമനാഥ് ഭാരതിയുടെ കേരളത്തിലെ പല കൂടിക്കാഴ്ചകളുമെന്നാണ് ആക്ഷേപം. ആത്മീയനേതാക്കളും അഴിമതി ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുമായുള്ള സൗഹൃദം പങ്കുവെക്കലുകള്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും അതൃപ്തിയുയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന കണ്‍വീനര്‍ സാറ ജോസഫ് തല്‍സ്ഥാനം രാജിവെച്ച് സാധാരണ അംഗമായി തുടരാന്‍ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button