ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജാ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പറക്കാനൊരുങ്ങുന്നു. ഈ മാസം 21 മുതല്‍ 23 വരെ നടക്കുന്ന ബഹറിന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയിലാണ് തേജ സാന്നിധ്യമറിയിക്കുക. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് തേജാ വിമാനങ്ങളും വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റര്‍ ഡിസ്‌പ്ലേ ടീമിനേയും ഷോയില്‍ പങ്കെടുക്കാനായി ഇന്ത്യ അയയ്ക്കുന്നുണ്ട്. തേജയുടെ പ്രകടനം മറ്റ് ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. 2013-ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ തേജാ വിമാനം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ത്യന്‍ വ്യോമസനയ്ക്ക് സമര്‍പ്പിച്ചത്.
പാകിസ്ഥാന്‍ തങ്ങളുടെ ജെ.എഫ്-17 വിമാനങ്ങളാണ് ബഹറിനിലേക്കയയ്ക്കുന്നത്. ഷോയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം ജനുവരി 5 ന് യാത്രയാരംഭിക്കും.
Post Your Comments