Kerala

ഫെഫ്കയെ വെല്ലുവിളിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: ഫെഫ്കയും തൊഴിലാളികളുടെ വേതനവര്‍ധനയെച്ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ പരസ്യമായ ഏറ്റമുട്ടലിലേയ്ക്ക്. നിര്‍മാതാക്കള്‍ ഫെഫ്ക ആവശ്യപ്പെട്ട മുപ്പത്തിമൂന്നര ശതമാനം വേതനവര്‍ധന അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.

ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് നിര്‍മാതാക്കള്‍ ആവര്‍ത്തിക്കുന്നത് ലൈറ്റ് ബോയ്‌സും ഡ്രൈവര്‍മാരുമെല്ലാം അടങ്ങുന്ന അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ വേതനത്തില്‍ മുപ്പത്തിമൂന്നര ശതമാനം വര്‍ധന വേണമെന്ന ആവശ്യത്തില്‍ പിന്നോട്ടു പോകില്ലെന്ന് ഫെഫ്ക പറയുമ്പോഴാണ്. നിര്‍മാതാക്കളുടെ സംഘടന പറയുന്ന പ്രതിഫലത്തിന് ജോലിചെയ്യാന്‍ തയാറുള്ള തൊഴിലാളികളെ സഹകരിപ്പിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയറാമിന്റെ ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം 12നും രഞ്ജി പണിക്കരുടെ മകന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം അടുത്തമാസം ഒന്നിനും ആരംഭിയ്ക്കും. നിര്‍മാതാക്കളുടെ സംഘടനയുടെ അവകാശവാദം ഫെഫ്കയ്ക്കുള്ളിലും പുറത്തുമുള്ള അറുപതിലധികം തൊഴിലാളികള്‍ ചിത്രവുമായി സഹകരിക്കുമെന്നാണ്.

shortlink

Post Your Comments


Back to top button