East Coast Special

കള്ളക്കേസില്‍ കുടുക്കിയ അധ്യാപകന്‍റെ പ്രതിശ്രുതവധുവിന് സ്വന്തം വീട്ടുകാരുടെ പീഡനം: യുവതി വീട്ടുതടങ്കലില്‍ ,അധ്യാപകനെതിരെ ക്വോട്ടേഷന്‍ നീക്കം

കൊല്ലം :വളരെ ആസൂത്രിതമായ നീക്കത്തില്‍ ജയിലിലാക്കിയ കൊല്ലം വിമലഹൃദയ സ്കൂളിലെ അധ്യാപകന്‍ ടിജോയുടെ പ്രതിശ്രുതവധു സിമി ഫ്രാന്‍സിസ് (23)ന് വീട്ടുകാരുടെ ആക്രമണം .ഇപ്പോള്‍ ഈ യുവതി വീട്ടുതടങ്കലിലാണ്. കഠിനമായ പീഡനം മൂലം വളരെ അവശ നിലയിലാണ് യുവതി. പെണ്‍കുട്ടിയുടെ അമ്മാവനും സഹോദരനും ചേര്‍ന്ന്‍ കുട്ടിയുടെ തലയ്ക്കും ദേഹത്തും മര്‍ദ്ദിച്ചിട്ടുണ്ട്. അമ്മയ്ക്കും ബന്ധുക്കളായ ചില സ്ത്രീകള്‍ക്കും പെണ്കുട്ടിക്കെതിരെയുള്ള ആക്രമണത്തില്‍ പങ്കുണ്ട്. കുറെ ദിവസങ്ങളായി ഈ പെണ്‍കുട്ടിയ്ക്ക് സ്വന്തം വീട്ടില്‍ നിന്നും കടുത്ത പീഡനമാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്. പലതവണ പെണ്‍കുട്ടിയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാന്‍ മാതാവ് ആവശ്യപ്പെട്ടു. പുറത്തു നിന്നുള്ള ആളുകളെ വരുത്തി കുട്ടിയെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അധ്യാപകനെതിരെ ക്വോട്ടേഷന്‍ കൊടുക്കാനുള്ള ശ്രമങ്ങള്‍ ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തുടങ്ങിയിട്ടുണ്ട്.

ഈ കുട്ടിയും സ്കൂള്‍ അധ്യാപകനായ ടിജോയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി കൊല്ലം വിമലഹൃദയ സ്കൂളില്‍ വളരെ ആസൂത്രിതമായി നടന്ന നീക്കത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ അധ്യാപകനായിരുന്ന ടിജോ ടെന്‍സന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആറാം ക്ലാസിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു അറസ്റ്റ് . ഈ വിവാഹത്തിന് സമ്മതമാണ് എന്ന് കാണിച്ച് നാട്ടുകാരുടെ മുന്നില്‍ അധ്യാപകനെ പ്രതിയാക്കി പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള അടവായിരുന്നു ആ നീക്കം .

പ്രതിശ്രുതവധുവിന്‍റെ ബന്ധുക്കളാണ് സംഭവം ആസൂത്രണം ചെയ്ത സ്കൂളിലെ മാനേജ്മെന്റ്.ഇവരും ചില രക്ഷാകര്‍ത്താക്കളും മറ്റും വിളിച്ചതനുസരിച്ച് നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സംഭവം നടക്കുന്നതിനു മുന്നെതന്നെ സ്ഥലത്തെത്തിയിരുന്നു.ഒരു കുട്ടിയുടെ മാതാവ്‌ പറഞ്ഞതനുസരിച്ച് രണ്ടു പെണ്‍കുട്ടികളുടെ അമ്മമാര്‍ ഇയാള്‍ക്കെതിരെ പ്രിന്‍സിപ്പാളിനു പരാതി നല്‍കിയിരുന്നു. ഓഫീസ് റൂമില്‍ പരാതി ബോധിപ്പിച്ച ശേഷം ഇറങ്ങി പോവുകയായിരുന്ന ഇവരെ രണ്ടു പേരെയും വൈസ് പ്രിന്‍സിപ്പാള്‍ വീണ്ടും വിളിച്ചു വരുത്തി. ആദ്യം പറഞ്ഞ മാതാവും പിതാവും കൂടി അപ്പോഴേയ്ക്കും ആളുകളെ വിളിച്ചു വരുത്തിയിരുന്നു.
പോലീസ് വന്നു അറസ്റ്റ് ചെയ്താലല്ലാതെ സ്കൂളില്‍ നിന്ന് പിരിഞ്ഞു പോവില്ലെന്ന് ജനക്കൂട്ടം വാശി പിടിച്ചു. ഉടനെ പോലീസ് വരികയും ഇയാളെ വാഹനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ അക്രമാസക്തമായ ജനം ഇയാളെ തടഞ്ഞു നിര്‍ത്തി വണ്ടിയില്‍ നിന്നിറക്കി മര്‍ദിച്ചു.
നേരെ കോടതിയില്‍ കൊണ്ട്പോവാനിരുന്ന ടിജോയെ ആദ്യം ഉണ്ടായിരുന്ന പോലീസ് സ്റ്റേഷനില്‍ നിന്നും രാത്രിക്ക് രാത്രി കൊണ്ടുപോവുകയും അതികഠിനമായ ശാരീരിക
പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. സ്കൂളിലെ രണ്ടു ദമ്പതിമാരായ ലിജോ ,ജോജി എന്നീ ടീച്ചര്‍മാരുടെ പേര് പറഞ്ഞായിരുന്നു ഓരോ ഇടിയും. “അവര്‍ നിന്നെക്കുറിച്ച് ഇങ്ങനെയൊക്കെപറഞ്ഞല്ലോടാ” എന്ന് പറഞ്ഞുകൊണ്ട് പോലീസുകാര്‍ മാറി മാറി ഇടിച്ചു.
സ്കൂളധികൃതരോട് ചോദിച്ചാല്‍ അവര്‍ക്കൊന്നും അറിയില്ല. ഇങ്ങനെയൊരു കേസ് തങ്ങള്‍ കൊടുത്തിട്ടില്ലെന്നും ടിജോ എന്ന് പറയുന്ന അദ്ധ്യാപകന്‍ സ്കൂളിനും സ്കൂളിലെ
കുട്ടികള്‍ക്കും പ്രിയപ്പെട്ടവന്‍ ആണെന്നും അദ്ദേഹം അങ്ങനെയൊന്നും ചെയ്തതായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ആണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന ഒന്നുരണ്ടു ടീച്ചര്‍മാരും മറ്റു ചില കാര്യങ്ങള്‍ക്കായി ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളിനെ കരി വാരിത്തെയ്ക്കാന്‍ മനപ്പൂര്‍വ്വം കച്ച കെട്ടിയിറങ്ങിയ ഒന്നോ രണ്ടോ രക്ഷാകര്‍ത്താക്കളും ആണ് മറ്റു ആളുകളെ വിളിച്ചുകൂട്ടിയത്. ഇവര്‍ പറയുന്നത് കേട്ട് ചില ചാനലുകളുടെയും പത്രക്കാരുടെയും ലോക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍ കള്ളക്കഥകള്‍ എഴുതി വച്ചു. പല പത്രങ്ങളും പിന്നീട് ആ കഥകള്‍ പിന്‍വലിച്ചതായി കാണുന്നു. ഇപ്പോള്‍ ഇക്കിളിക്കഥകള്‍ എഴുതി വിട്ട ചില ലിങ്കുകള്‍ കാണ്മാനില്ല .

സംഭവം നടന്നു കഴിഞ്ഞതിനു ശേഷം കാര്യങ്ങള്‍ കൈവിട്ടു പോയ സ്കൂള്‍ അധികൃതര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ടിജോയുടെ കുടുംബത്തെ സഹായിക്കാം, കേസ് തങ്ങള്‍ നടത്തിക്കോളാം എന്ന് പറഞ്ഞു അയാളുടെ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ ഇത് അവര്‍ സ്വീകരിച്ചില്ല. തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നും ഉണ്ടായ അപമാനത്തിനു മുഴുവന്‍ പരിഹാരം വേണമെന്നും ഉള്ള ആവശ്യവുമായി ടിജോ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഈ വൃദ്ധമാതാപിതാക്കള്‍.
ഡിസംബര്‍ നാലാം തീയതി റിമാന്‍ഡില്‍ കഴിയുന്ന ടിജോയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഫയല്‍ കൊണ്ടുവരാന്‍ പോലീസ് മറന്നു പോയി എന്ന്
പറഞ്ഞതുകാരണം വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തെയ്ക്ക് മാറ്റി വച്ചു. പിന്നീട് ഡിസംബര്‍ പതിനെട്ടിന് ഇയാള്‍ക്ക് ജാമ്യം കിട്ടി

shortlink

Post Your Comments


Back to top button