Election NewsLatest NewsIndiaElection 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തെന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി

കൊൽക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തങ്ങളുടെ അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊൽക്കത്തയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വിളിച്ചുചേർത്ത സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പാർട്ടി അംഗങ്ങളിലാരും ബിജെപിക്ക് വോട്ട് ചെയ്തില്ല. അനുഭാവികൾ മാത്രമാണ് ചെയ്തത്. തൃണമൂൽ കോൺഗ്രസ്സിൽ നിന്നേറ്റ അടിച്ചമർത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു ഇത്തവണ വോട്ടർമാരുടെ ലക്ഷ്യം. മതേതര നിലപാട് സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വിശ്വാസികൾ കോൺഗ്രസിന് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് സമയത്തു നാല് തവണ സംസ്ഥാനത്ത് എത്തിയ താൻ പാർട്ടി പ്രവർത്തകർ, “ഇക്കുറി രാമന് വോട്ട്, അടുത്ത തവണ ഇടതിന്,” എന്ന മുദ്രാവാക്യം വിളിച്ചത് കേട്ടിരുന്നുവെന്നും സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം യാഥാർത്ഥ്യമാകാത്തതല്ല തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button