ന്യൂഡല്‍ഹി: ദാരിദ്ര്യത്തെ തുടച്ചു നീക്കാനാണ് താന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പിന്നോക്കക്കാരനായാണ് താന്‍ ജനിച്ചതെന്നും തനിക്ക് ഒരു ജാതിയെ ഉള്ളുവെന്നും അത് പാവപ്പെട്ടവന്റെയാണെന്നും അദ്ദേഹം പറഞ്ഞു.ത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം മോദിയുടെ ജാതി സംബന്ധിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മോദി വ്യാജ ഒബിസി നേതാവാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മോദി താന്‍ പിന്നോക്കക്കാരനാണെന്നു രേഖയുണ്ടാക്കുകയായിരുന്നെന്നുമാണ് മായാവതി പറഞ്ഞത്.
Post Your Comments