ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന മോദി അഴിമതി, നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയില്‍ സംവാദം നടത്താന്‍ തയ്യാറാണോ എന്നാണ് രാഹുല്‍ ചോദിക്കുന്നു.
വ്യക്തിവിരോധമാണ് മോദിക്കു തന്നോടുള്ളത്. സ്നേഹം നിറഞ്ഞ ഒരു രാജ്യത്ത് മോദി വ്യക്തി വിരോധത്തില്‍ നിറഞ്ഞിരിക്കുകയാണ്. പൊതുപരിപാടികളില്‍ താന്‍ അദ്ദേഹത്തെ കാണാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കാറില്ല. താന്‍ ബഹുമാനത്തോടെ മോദിയോടു സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്കാന് പോലും തയ്യാറാകില്ലന്നു രാഹുൽ ഗാന്ധി പറയുന്നു.
അഞ്ചു വര്‍ഷം മുൻപ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറഞ്ഞത്. എന്നിട്ടും തങ്ങള്‍ക്ക് പിന്നോട്ടു പോകേണ്ടി വന്നില്ല. പാര്‍ലമെന്റില്‍ തങ്ങള്‍ പോരാടി. ഇപ്പോള്‍ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ടാകുമെന്നും മോദി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Post Your Comments