ബങ്കുര : തന്നെ എന്തിനും ഏതിനും എതിര്‍ക്കുന്ന മമതാ ബാനര്‍ജിയ്ക്കെതിരെ അതിശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീദിയുടെ രോഷം കണ്ട് മുട്ടുവിറയ്ക്കുന്നവനല്ല താന്‍. 130 കോടി ജനങ്ങളുടെ സ്നേഹം തനിക്കൊപ്പമുണ്ട്. എന്നാല്‍ മമതയുടെ ഹൃദയത്തില്‍ നുഴഞ്ഞു കയറ്റക്കാരോടു മാത്രമേ മമതയുള്ളൂവെന്നും ബങ്കുരയിലെ റാലിയില്‍ മോദി പറഞ്ഞു.
നുഴഞ്ഞു കയറ്റക്കാരാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍. തന്നെ അധിക്ഷേപിക്കുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക അജന്‍ഡ. ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ മമതയെ പലതവണ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാനോ തന്നോടു സംസാരിക്കാനോ മമതയുടെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രം വിളിച്ച കൂടിക്കാഴ്ചയും മമത ബാനര്‍ജി നിരസിച്ചെന്ന് മോദി ആരോപിച്ചു. ‘എന്നെ അടിക്കണമെന്നാണ് ദീദി പറയുന്നത്. ദീദി ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളുടെ ഓരോ അടിയും എനിക്കുള്ള അനുഗ്രഹമാണ്’- മോദി പറഞ്ഞു.
Post Your Comments