ലക്നൗ: ബിഹാറിലെ പാറ്റ്നസാഹിബില് സ്ഥാനാര്‍ത്ഥിയായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭാര്യ പൂനം സിന്‍ഹയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ സ്വന്തം പാര്‍ട്ടി തന്നെ സിന്ഡഹയ്ക്കെതിരെ
രംഗത്തെത്തുകയായിരുന്നു.ഇപ്പോഴും ആര്‍എസ്എസില്‍ നിന്നും രാജി വച്ചില്ലേ എന്ന് കോണ്‍ഗ്രസ് സിന്‍ഹയോട് ചോദിച്ചു.
ഉത്തര്‍ പ്രദേശിലെ ലക്നൗവിലെ എ,സ്പി സ്ഥാനാര്‍ത്ഥിയാണ് പൂനം. ഭാര്യ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴും സിന്ഡഹ കൂടെയുണ്ടായിരുന്നു. കൂടാതെ വ്യാഴാഴ്ച സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം തെരഞ്ഞെടുപ്പ് യോഗത്തിലും ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ആര്‍എസ്എസില്‍നിന്നു രാജിവച്ചിട്ടില്ലെന്നാണു ശത്രുഘ്നന്‍ സിന്‍ഹയുടെ പെരുമാറ്റത്തില്‍നിന്നു വ്യക്തമാകുന്നതെന്നു ലക്നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആചാര്യ പ്രമോദ് കൃഷ്ണം കുറ്റപ്പെടുത്തി. ലക്നൗവില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
Post Your Comments