Election NewsLatest NewsIndia

സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമെന്ന് കേന്ദ്രമന്ത്രി: വിവാദം

ജ​യ്പു​ര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ​ഡ്. സൈ​ന്യം മു​ഴു​വ​ന്‍ ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കു​മൊ​പ്പ​മാ​ണെ​ന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജ​യ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു റാ​ത്തോ​ഡി​ന്‍റെ പ്ര​സ്താ​വ​ന.

സൈ​ന്യം പൂര്‍ണമായും ബി​ജെ​പി​ക്കും മോ​ദി​ക്കു​മൊ​പ്പ​മാ​ണ് നി​ല്‍​ക്കു​ന്ന​ത്. യാ​തോ​രു ലാ​ഭ​വും പ്ര​തീ​ക്ഷി​ച്ച​ല്ല അ​വ​ര്‍ അ​ങ്ങ​നെ നി​ല്‍​ക്കു​ന്നത്. ​ അ​വ​രു​ടെ അ​വ​സ്ഥ ത​നി​ക്ക് അ​റി​യാ​മെ​ന്നും റാ​ത്തോ​ഡ് പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍. അതേസമയം യു​പി​എ ഭ​ര​ണ​കാ​ല​ത്ത് ആ​റ് സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കു​ക​ള്‍ ന​ട​ത്തി​യെ​ന്ന കോ​ണ്‍​ഗ്ര​സ് വാ​ദ​ത്തെ​ റാ​ത്തോ​ഡ് ത​ള്ളി. താ​ന്‍ സൈ​ന്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ആ​ളാ​ണെ​ന്നും അ​വി​ടെ എ​ന്ത് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ല്ലെ​ന്നും ത​നി​ക്ക് അ​റി​യാ​മെ​ന്നും റാത്തോട് കൂട്ടിച്ചേര്‍ത്തു. അതേസമയം റാത്തോടിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button