തിരുവനന്തപുരം : കള്ളവോട്ട് വിവാദം കത്തി നില്‍ക്കെ സി.പി.എംമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ നടപടികളും സെക്രട്ടറിയേറ്റ് ചര്‍ച്ചയ്ക്കെടുക്കും.കൂടാതെ തൃക്കരിപ്പൂരിലെ കള്ളവോട്ടിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം കള്ളവോട്ട് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വവും മന്ത്രി എം.എം മണിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണക്കെതിരെ രംഗത്തെത്തിയിരുന്നു. കള്ളവോട്ട് ആരോപണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആരോപണവിധേയരുടെ വിശദീകരണം കേള്‍ക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കൂടാതെ ടീക്കാറാം മീണ കള്ളവോട്ട് എന്ന യു.ഡി.എഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments