പുരി: സ്ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതായെന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. പുരിയിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി സംപിത് പത്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങുന്നത്
ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞു.
‘ ജനാധിപത്യത്തെ തകര്‍ക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ബി.ജെ.ഡി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ട്. സ്ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റ് കാണാതാവുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഇത്തരം ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശ്രദ്ധിക്കണം.’ എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് സംപിത് പത്ര ട്വീറ്റു ചെയ്തു
നേരത്തെ ഒഡീഷയിലെ ബ്രഹ്മഗിരി നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 62ല്‍ ലെ ഇവിഎം കണ്‍ട്രോള്‍ യൂണിറ്റ് കാണാതായതായി ഒഡീഷ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സ്ഥിരീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Post Your Comments