
മലയിന്‍കീഴ്: ബി.എല്‍.ഒ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീ വോട്ട് ചെയ്യാനെത്തി. കാട്ടാക്കട നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മച്ചേല്‍ എല്‍.പി സ്‌കൂളിലെ 110-ാം ബൂത്തിലാണ് സംഭവം. ആര്‍.ആര്‍ നിവാസില്‍ സരസമ്മയെയാണ് ബി.എല്‍.ഒ യുടെ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവര്‍ നേരിട്ട് വോട്ട് ചെയ്യാന്‍ എത്തിയതോടെ ബൂത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കി.
തന്റെ പേര് മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് സരസമ്മ ബി.എല്‍.ഒയെ ചോദ്യം ചെയ്തു. ആളെ തിരിച്ചറിഞ്ഞ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരില്‍ ചിരി പടര്‍ത്തി.
തുടര്‍ന്ന് രേഖകള്‍ ഹാജരാക്കിയ സരസമ്മയെ പോളിംഗ് ഉദ്യാഗസ്ഥന്‍ വോട്ട് ചെയ്യാനനുവദിച്ചു. അഞ്ചുവര്‍ഷം മുമ്പ് മരിച്ചു പോയവരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കാത്തതും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്ക് വോട്ട് ചെയ്യാനാകാത്തതും ബി.എല്‍.ഒയ്‌ക്കെതിരെ പരാതിക്കിടയാക്കി.
Post Your Comments