കൊല്ലം: സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. കൊല്ലത്ത് ബിജെപിക്ക് വോട്ട് പിടിക്കാന്‍ സിപിഎം ശ്രമിച്ചുവെന്നും, ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. വോട്ടിംഗ് ശതമാനം വര്‍ധിച്ചാല്‍ ഇടതുപക്ഷം ജയിക്കുമെന്നുറപ്പാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു .
തന്നെ തകര്‍ക്കാനാണ് സിപിഎം തന്റെ രാഷ്ട്രീയ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതെന്ന് പ്രേമചന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. കൊല്ലത്തെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ സംശയം ഉണ്ടാക്കാനാണ് തനിക്കെതിരെ ബിജെപി ബന്ധം സിപഎം ആരോപിച്ചതെന്നും, എന്ത് വില കൊടുത്തും കൊല്ലം തിരികെ പിടിക്കണമെന്നുള്ളത് സിപിഎമ്മിന്റെ വ്യക്തമായ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments