ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ബിജെഡി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പ്രദീപ് മഹാരഥി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രദീപ് കൈയേറ്റം ചെയ്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദീപിന്റെ ഹുന്കിപുരിലുള്ള ഫാം ഹൗസില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് അദ്ദേഹം മര്‍ദിച്ചത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി പ്രദീപ് പണവും മദ്യവും വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
Post Your Comments