തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് അവസാനം. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. നാളെ നിശബ്ദ പ്രചരണം നടത്താം. അവസാന മണിക്കൂറുകള്‍ ആവേശമാക്കുകയാണ് പ്രവര്‍ത്തകര്‍. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് പരസ്യ പ്രചാരണത്തിന് കൊട്ടികക്കലാശമാകുക.
23ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക്പോൾ നടക്കും. 2,61,51,534 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്. വയനാടാണ് കുറവ് വോട്ടര്‍മാരുള്ളത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 23പേർ വനിതകളാണ്.
24, 970 പോളിംഗ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്ട്രോള് യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.57 കമ്പനി കേന്ദ്രസേനയെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകള്‍ക്ക് 12 കമ്ബനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും.
Post Your Comments