കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ പത്രിക പുനപരിശോധിക്കണമെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെളളാപ്പളളി. ഇതിനായി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നള്‍കി. സത്യവാങ്മൂലത്തിലും പത്രികയിലും വിദേശ പൗരത്വമുണ്ട് എന്ന കാര്യം മറച്ചുവെന്നാണ് തുഷാര്‍ പരാതിയില്‍ പറയുന്നത്.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പത്രികയുടെ സൂക്ഷ്മ പരിശോധന നേരത്തെ നീട്ടിവച്ചിരുന്നു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗുരുതരമായ പ്രശ്നങ്ങള്‍ രാഹുലിന്‍റെ പത്രികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.അത് നാളെ തെര.കമ്മീഷന്‍ പുന പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments