കൊല്‍ക്കത്ത : രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഡാര്‍ജിലിംഗ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ചോപ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. ബി.ജെ.പി ടി.എം.സി സംഘര്‍ഷത്തിനിടയിലാണ് കുട്ടിക്ക് വെടിയേറ്റത്. സംഭവത്തില്‍ രണ്ട് പാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ചോപ്രയിലെ മക്തിമി പ്രദേശത്ത് നിന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിക്കുകയും പിന്നീട് ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ റോഡ് മുറിച്ചുകടന്ന മുഹമ്മദ് അബ്ദുള്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഇടതു കാലിന് വെടിയേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കാലിന് നല്ല മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണം എതിര്‍ത്തപ്പോള്‍ ബിജെപിയാണ് വെടിയുതിര്‍ത്തതെന്നാണ് ടിഎംസി പറയുന്നത്. എന്നാല്‍ ടിഎംസിയാണ് വെടിയുതിര്‍ത്തതെന്നാണ് ബിജെപിയുടെ വാദം. ഇതിനിടെ നാദിയ നോഡല്‍ പോളിംഗ് ഓഫീസറെ കഴിഞ്ഞ ദിവസം മുതല്‍ കാണാതാകുകയും ചെയ്തു. എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെയിം വിവിപാറ്റുകളുടെയും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്.
Post Your Comments