Election NewsLatest NewsIndia

രണ്ടു പാർട്ടികൾക്കും മോ​ദി​യെ ഭ​യ​മാ​ണ് ; രാ​ഹു​ല്‍ ഗാ​ന്ധി

ല​ക്നോ: എ​സ്പി​ക്കും ബി​എ​സ്പിക്കും പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭയമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുപാർട്ടികളും ചേർന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ ന​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​റ​ഞ്ഞു.

താൻ കാവൽക്കാരനാണെന്ന് മോദി സ്വയം വിശേഷിപ്പിക്കുന്നു. എന്നാൽ ജനങ്ങൾ പറയുന്നത് കാവൽക്കാരൻ കള്ളനാണെന്നാണ്. എ​ന്നാ​ല്‍ എ​സ്പി​ക്കും ബി​എ​സ്പി​ക്കും മോദിയെക്കുറിച്ച് മുഖം നോക്കാതെ പറയാൻ ഭയമാണ്. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ടെ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് യു​പി​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ല്‍ മോ​ദി​യും യു​പി​യി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥും ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല. കോ​ണ്‍​ഗ്ര​സ് യു​പി​ക്ക് മി​ക​ച്ച സ​ര്‍​ക്കാ​രി​നെ ന​ല്‍​കും. ഇ​ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കു​മെ​ന്നും രാഹുൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button