മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മത്സരിക്കുന്നതായുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെയായി പ്രചാരണ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പൊതുപരിപാടികളും ഗൃഹസന്ദര്‍ശനവുമൊക്കെയായി ആകെ തിരക്കിലായിരുന്നു അദ്ദേഹം. പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയത്.ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, യദു കൃഷ്ണന്‍, നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍, ഗായകനായ അനൂപ് ശങ്കര്‍ തുടങ്ങിയവരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയത്.
ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിക്കിടയിലായിരുന്നു ഇവര്‍ അദ്ദേഹത്തിനായി പരസ്യ പിന്തുണ അറിയിച്ചത്. സിനിമയ്ക്കപ്പുറത്ത് സഹപ്രവര്‍ത്തകരുമായി പ്രത്യേക ബന്ധമാണ് സുരേഷ് ഗോപി സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പരിഗണനയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് നിരവധി പേരാണ് എത്തിയത്. സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും മകനായ ഗോകുല്‍ സുരേഷും പരിപാടിയില്‍ പങ്കെടുത്തിരുന്നു. താരത്തിന് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഫേസ്‌ബുക്കിലൂടെ യുഡിഎഫ് എൽഡിഎഫ് അനുകൂലികൾ നടത്തുന്നത്.
സഹപ്രവര്‍ത്തകന്‍ മാത്രമല്ല തന്റെ ഒരു ജേഷ്ഠ്യന്‍ കൂടിയാണ് സുരേഷ് ഗോപി. നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ ഇരുത്തി പുകഴ്ത്തി പറയുകയല്ല, ആരുടെയൊക്കെ ഏതൊക്കെ പ്രശ്‌നങ്ങളിലും ഏത് സമയത്തും അദ്ദേഹം കൂടെയുണ്ടാവാറുണ്ട്. തന്റെയും സംയുക്തയുടേയും കല്യാണത്തിനിടയിലെ സംഭവത്തെക്കുറിച്ചും ബിജു മേനോന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിനുള്ള മുണ്ട് കൊണ്ട് വരാമെന്നും അദ്ദേഹം ഏറ്റിരുന്നു. വിവാഹത്തലേന്ന് സുരേഷ് ഏട്ടനും എത്തിയില്ല, വസ്ത്രവും കിട്ടിയില്ല. വിളിച്ചപ്പോള്‍ രാധിക ചേച്ചിയായിരുന്നു ഫോണെടുത്തത്. സുരേഷേട്ടന്‍ ആശുപത്രിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു ചേച്ചി പറഞ്ഞത്.
ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ എന്‍രെ മുണ്ട് എന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും പറഞ്ഞില്ല. പിന്നീട് അദ്ദേഹം വിളിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞു. തന്റെ മുണ്ടില്ലെങ്കിലും നിന്റെ കല്യാണം നടക്കും, ആ കുഞ്ഞിന് ആ സമയത്ത് തന്റെ സാമീപ്യം ആവശ്യമുണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇതോടെ ബിജുമേനോനെ വിമർശിച്ചു നിരവധിപേരാണ് രംഗത്തെത്തിയത്. ബിജു മേനോനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കീഴിലാണ് പലരും കമന്റുകളുമായി എത്തിയിട്ടുള്ളത്.
നടനെന്ന നിലയില്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിനോട് സമരസപ്പെടാനുള്ള നിങ്ങളുടെ നീക്കത്തോട് യോജിക്കാനാവില്ലെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. എന്ത് നന്മയുടെ പേരിലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ പറയുന്നത്. അക്കാര്യത്തില്‍ നിങ്ങള്‍ വിശദീകരണം നല്‍കണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.മുകേഷിനും മുരളിക്കും ഇന്നസെന്റിനും ഇടതുപക്ഷ അനുഭാവികള്‍ ആകാമെങ്കില്‍ സുരേഷ് ഗോപിക്കായി ബിജു മേനോന്‍ വോട്ട് ചോദിച്ചതിലെന്താണ് തെറ്റെന്നും അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നുമാണ് ഇതിനു മറുപടിയായി ഒരാള്‍ പറഞ്ഞത്.
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രിയ വാര്യരും സുരേഷ് ഗോപിക്കായി പിന്തുണ അറിയിച്ച് എത്തിയിരുന്നു. താരത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്
Post Your Comments