Election News

കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്തു : സിപിഎമ്മിനെതിരെ പരാതി

കൊല്ലം; കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്ത നിലയില്‍. സിപിഎം പ്രവര്‍ത്തകരാണ് വാഹനം തകര്‍ത്തതെന്ന് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. ചവറയില്‍ വെച്ചാണ് പ്രചാരണ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കി.

എന്‍കെ പ്രേമചന്ദ്രനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് കാണിച്ച് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം പരാതി നല്‍കിയിരുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.
പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.കെ.പ്രേമചന്ദ്രനെതിരെ വാരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button