Election NewsLatest NewsIndiaElection 2019

എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്ലേ

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കൂടുതല്‍ കാലം ഉണ്ടാവില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയുമായി സഹകരിക്കാന്‍ക്ഷണിക്കുന്നതായും കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 350 ഓളം സീറ്റ് നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അതാവ്‌ലേ പറഞ്ഞു.

ബിജെപി-ജെഡിഎസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോകുന്നത്. അത്തരത്തില്‍ സഖ്യ ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവര്‍ ജെഡിഎസിന് പിന്തുണ നല്‍കി.

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളില്‍ സന്തുഷ്ടനല്ല. അതിനാല്‍ സര്‍ക്കാര്‍ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും ജാതി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉള്ളത് കോണ്‍ഗ്രസിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ രാംദാസ് അതാവ്ലേ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button