ജോലിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ബിജെപി പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തിന്റെ പാതയില്‍ നിന്ന് ബിജെപി വ്യതിചലിച്ചെന്നും ജനാധിപത്യത്തിലോ ജനങ്ങളിലോ അവര്‍ക്ക് വിശ്വാസമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പബ്ലിസറ്റിക്കുവേണ്ടിയുള്ള പ്രചാരണം നടത്തി ബിജെപി സത്യത്തെ മുക്കിക്കളയാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
രണ്ടാംഘട്ട വോട്ടെുപ്പ് നടക്കുന്ന ഏപ്രില്‍ 18 ന് പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന ആഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്ക ബിജെപിയെ കടന്നാക്രമിച്ചത്. ഇന്ത്യയെക്കുറിച്ച് ബിജെപി സംസാരിക്കണം, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും മറ്റ് മേഖലകളിലുള്ളവര്‍ക്കുമായി അവര്‍ എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു. സ്ത്രീകളെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചും എന്ത് അജണ്ടയാണ് ബിജെപിക്കുള്ളതെന്നും അവര്‍ ചോദിച്ചു.
‘യഥാര്‍ത്ഥ ദേശീയവാദികളാണെങ്കില്‍ സത്യത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഒരു കാര്യം അവര്‍ മനസിലാക്കണം, ഈ രാജ്യം സത്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അതില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല’, പ്രിയങ്ക പറഞ്ഞു. ഫത്തേപ്പൂര്‍ സിക്രി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും യുപി യൂണിറ്റ് പ്രസിഡന്റ് രാജ് ബബ്ബാറിനുമായി പ്രചാരണത്തിനെത്തിയതായിരുന്നു സോണിയ.
Post Your Comments