രാമനാഥപുരം•ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും അപകടകരമായ കളി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സംസ്കാരം തകര്‍ത്തു കളയാന്‍ ബി.ജെ.പി അവരെ അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ രാമനാഥപുരത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
നിങ്ങള്‍ കോണ്‍ഗ്രസ്സിനും ഡി.എം.കെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ തീവ്രവാദികളെ അഴിച്ചു വിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.
1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ആരാണ് നീതിയും ന്യായവും നല്‍കുകയെന്ന് താന്‍ കോണ്‍ഗ്രസ്സിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഇനി ന്യായം നടപ്പിലാവുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. അതിനര്‍ഥം ഇതുവരെ അവര്‍ ചെയ്തതെല്ലാം അന്യായമായിരുന്നില്ലേ എന്നും രാഹുല്‍ വിഭാവനം ചെയ്യുന്ന ന്യായ് പദ്ധതിയെ പരിഹസിച്ചുകൊണ്ട് മോദി ചോദിച്ചു.
എപ്പോഴൊക്കെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ ഖജനാവ് കൊള്ളയടിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
Post Your Comments